Home Covid-19 കൊവാക്സിൻ പരീക്ഷണ കുത്തിവയ്പിന്റെ ഭാഗമായ ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജിന് കൊറോണ

കൊവാക്സിൻ പരീക്ഷണ കുത്തിവയ്പിന്റെ ഭാഗമായ ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജിന് കൊറോണ

0

ന്യൂഡല്‍ഹി: കൊറോണ പരീക്ഷണ വാക്‌സിന്‍ കുത്തിവച്ച ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

തനിക്കു കൊറോണ സ്ഥിരീകരിച്ചതായും താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ പരിശോധന നടത്തണമെന്നും അനില്‍ വിജ് പറഞ്ഞു. അനില്‍ വിജിനെ അംബാല കന്‍ടോണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭാരത് ബയോടെക് നിര്‍മ്മിച്ച കോവാക്‌സിന്‍ എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്റെ മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന്റെ ഭാഗമായാണ് അനില്‍ വിജ് കുത്തിവയ്‌പെടുത്തത്.

നിലവില്‍ അഞ്ച് വാക്‌സിനുകളാണ് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here