മുംബൈ: കൊറോണക്കാലത്ത് വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാൻ വാഹനങ്ങള്‍ ഒരു പ്രത്യേക പ്ലാസ്റ്റ് കവചത്തിനുള്ളില്‍ സൂക്ഷിക്കുന്ന സംവിധാനം അവതരിപ്പിച്ച് ടാറ്റ മോട്ടോര്‍സ്. റിപ്പോര്‍ട്ട് അനുസരിച്ച് ഡെലിവറിക്ക് മുമ്പുള്ള പരിശോധനയ്ക്ക് ശേഷം വാഹനം ഈ പ്ലാസ്റ്റിക്ക് ബബിളിലേക്ക് മാറ്റുന്നു. ഡെലിവറിക്ക് തയ്യാറായിരിക്കുന്ന പുതിയ വാഹനം പൂര്‍ണമായും അണുവിമുക്തമാക്കിയ ശേഷമായിരിക്കും ഈ പ്ലാസ്റ്റിക് കവചത്തിനുള്ളില്‍ പ്രവേശിപ്പിക്കുക.
കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഷോറൂമുകളിലെത്തുന്ന ആളുകള്‍ക്ക് ഡെലിവറിക്ക് ഒരുങ്ങിയിരിക്കുന്ന വാഹനവുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിനാണ് ഈ സംവിധാനം ടാറ്റ ഒരുക്കുന്നതെന്നാണ് സൂചന. വാഹനങ്ങള്‍ സുരക്ഷിതമായി നിര്‍ത്തിയിടാന്‍ സാധിക്കുന്ന തരത്തിലാണ് പ്ലാസ്റ്റിക് ബബിള്‍ ഒരുക്കിയിരിക്കുന്നത്.
രാജ്യത്തെ എല്ലാ ടാറ്റ ഡീലര്‍ഷിപ്പുകളിലും ഈ പദ്ധതി നടപ്പിലാക്കും. കൊറോണ മഹാമാരി കാലത്ത് വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാന്‍ ടാറ്റ മോട്ടോഴ്‌സ്. ടാറ്റയുടെ എല്ലാ മോഡലുകള്‍ക്കും ഇണങ്ങുന്ന പ്ലാസ്റ്റിക് ബബിളുകള്‍ ഒരുക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.