Home National ക്ലാസ് മുറിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികൾ വിവാഹിതരായി; ടിസി നല്‍കി വിദ്യാർത്ഥികളെ പറഞ്ഞുവിട്ടു

ക്ലാസ് മുറിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികൾ വിവാഹിതരായി; ടിസി നല്‍കി വിദ്യാർത്ഥികളെ പറഞ്ഞുവിട്ടു

0

രാജമുണ്ട്രി: ആന്ധ്രപ്രദേശിലെ രാജമുണ്ട്രിയില്‍ ക്ലാസ് മുറിയില്‍ വിവാഹിതരായ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ ടിസി നല്‍കി പറഞ്ഞുവിട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് കോളേജ് അധികൃതരുടെ നടപടി. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല.ആരാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ല.

കോളേജ് സുരക്ഷാ ജീവനക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവര്‍ ക്ലാസ് മുറിയിലേക്ക് കയറിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്’-കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫിസര്‍ വാര്‍ത്ത ഏജന്‍സി ഐഎഎന്‍എസിനോട് പറഞ്ഞു. ശിശുക്ഷേമ അധികൃതരും സംഭവത്തില്‍ ഇടപെട്ടു.

ആരുമില്ലാത്ത ക്ലാസ് മുറിയില്‍ ആണ്‍കുട്ടി പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടുകയായിരുന്നു. മറ്റൊരു സുഹൃത്ത് ഇത് മൊബൈലില്‍ പകര്‍ത്തി. നവംബര്‍ ആദ്യമാണ് സംഭവം നടന്നതെന്ന് പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണിക്കാനാണ് ഇവര്‍ ക്ലാസ് മുറിയില്‍ വിവാഹിതരായത്.

താലി കെട്ടിയതിന് ശേഷം നെറ്റിയില്‍ സിന്ദൂരമണിയാനും പെണ്‍കുട്ടി നിര്‍ദേശിക്കുന്നുണ്ട്. ദ ന്യൂസ് മിനിറ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here