Home National നെറ്റ്ഫ്ലിക്സ് നാളെ മുതൽ രണ്ട് ദിവസം സൗജന്യമായി ഉപയോഗിക്കാം

നെറ്റ്ഫ്ലിക്സ് നാളെ മുതൽ രണ്ട് ദിവസം സൗജന്യമായി ഉപയോഗിക്കാം

0

ന്യൂഡെൽഹി: നെറ്റ്ഫ്ലിക്സ് നാളെ മുതൽ ഇന്ത്യയിലെ ഉപയോക്താക്കൾക്കായി സാജന്യ സ്ട്രീമിങ് നൽകുന്നു. നെറ്റ്ഫ്ലിക്സ് സ്ട്രീംഫെസ്റ്റ് എന്ന രണ്ട് ദിവസത്തെ ഇവന്റിന്റെ ഭാഗമായാണ് സാജന്യമായി നെറ്റ്ഫ്ലിക്സിലേക്ക് ആക്സസ് നൽകുന്നത്. നെറ്റ്ഫ്ലിക്സ് വരിക്കാരല്ലാത്ത ആർക്കും ആപ്പിലെ കണ്ടന്റ് സാജന്യമായി ആസ്വദിക്കാൻ ഈ രണ്ട് ദിവസങ്ങളിൽ സാധിക്കും. സാധാരണ നിലയിൽ പണം നൽകി സബ്ക്രിപ്ഷൻ നേടിയാൽ മാത്രമേ ഈ കണ്ടന്റുകൾ കാണാൻ സാധിക്കുകയുള്ളു.

നാളെ മുതൽ നടക്കുന്ന നെറ്റ്ഫ്ലിക്സ് സ്ട്രീം ഫെസ്റ്റിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ നൽകാതെ തന്നെ നെറ്റ്ഫ്ലിക്സ് കണ്ടന്റുകൾ ആസ്വദിക്കാൻ സാധിക്കും. നാളെയും മറ്റന്നാളും മാത്രമേ ഈ ഓഫർ ഉള്ളു. സിനിമകൾ, ഷോകൾ, ഡോക്യുമെന്ററികൾ എന്നിവയടക്കമുള്ള മുഴുവൻ നെറ്റ്ഫ്ലിക്സ് കാറ്റലോഗും കാണാൻ പ്രമോഷണൽ ഓഫർ ഉപയോക്താക്കളെ അനുവദിക്കും.

നെറ്റ്ഫ്ലിക്സ് കണ്ടന്റ് സൌജന്യമായി ആക്സസ് ചെയ്യാനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്താൽ മതിയാകും.വരിക്കാരല്ലാത്തവർക്കും സ്ട്രീംഫെസ്റ്റ് ലഭ്യമാണ്. നെറ്റ്ഫ്ലിക്സിൽ ഒരു അക്കൌണ്ട് ഉണ്ടെങ്കിൽ സൌജന്യമായി നെറ്റ്ഫ്ലിക്സ് സ്ട്രീമിങ് ആസ്വദിക്കാൻ സാധിക്കും. ആദ്യം ഫോണിൽ നെറ്റ്ഫ്ലിക്സ് ആപ്പ് ഡൌൺലോഡ് ചെയ്യണം അതല്ലെങ്കിൽ നെറ്റ്ഫ്ലിക്സ്.കോം സ്ട്രീംഫെസ്റ്റ് വെബ്സൈറ്റ് സന്ദർശിക്കുക. ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം നിങ്ങളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകി സൈൻ അപ്പ് ചെയ്‌ത് പാസ്‌വേഡ് ക്രിയേറ്റ് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here