വായുസഞ്ചാരം കുറഞ്ഞ കാറുകളിലും ചെറിയ മുറികളിലും മാസ്ക് ധരിക്കണം: ലോകാരോഗ്യസംഘടന മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

വാഷിംഗ്ടൺ: വായു സഞ്ചാരം വളരെ കുറഞ്ഞ എയര്‍ കണ്ടീഷനുള്ള കാറുകളിലും ചെറിയ മുറികളിലും വൈറസിന് വായുവിലൂടെ സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യസംഘടന. ആരോഗ്യമുള്ള വ്യക്തികളില്‍ അണുബാധയുണ്ടാക്കാന്‍ സാധിക്കുന്ന വായു സഞ്ചാരം വളരെ കുറഞ്ഞ മുറികളില്‍ മാസ്ക് ധരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ നിര്‍ദേശം.

കൊറോണ പ്രതിരോധ മാര്‍ഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാസ്‌ക് ധരിക്കല്‍. കൊറോണ വ്യാപനം തടയുന്നതിനായി മാസ്‌ക് ഉപയോഗിക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകാണ് ലോകാരോഗ്യസംഘടന. പൊതുഇടങ്ങളിലെ മുറികളില്‍ മാസ്‌ക് ധരിക്കണമെന്നാണ് ഡബ്ല്യഎച്ച്‌ഒ വ്യക്തമാക്കുന്നത്.

ജിമ്മുകളില്‍ വ്യായാമം ചെയ്യുമ്പോൾ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം മതിയായ വായു സഞ്ചാരവും കൃത്യമായ സാമൂഹിക അകലവും ഉറപ്പുവരുത്തുക.

അഞ്ച് വയസ് വരെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ല. ആറിനും പതിനൊന്നിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ അവസരത്തിനൊത്ത് മാസ്‌ക് ധരിക്കാനുള്ള തീരുമാനമെടുക്കണമെന്നും ഡബ്ല്യുഎച്ച്‌ഒ വ്യക്തമാക്കിയിട്ടുണ്ട്.