Home State സിഎം രവീന്ദ്രൻ അടുത്ത വ്യാഴാഴ്ച ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്

സിഎം രവീന്ദ്രൻ അടുത്ത വ്യാഴാഴ്ച ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്

0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം പത്തിന് ഹാജരാകാനാണ് സിഎം രവീന്ദ്രന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മൂന്നാം തവണയാണ് നോട്ടീസ് നല്‍കുന്നത്.

മുമ്പ് നവംബര്‍ ആറിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് കൊറോണ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഹാജരാകാന്‍ സാധിച്ചിരുന്നില്ല.

നവംബര്‍ 27 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കിയിരുന്നു. അന്നും ഹാജരാകാന്‍ സാധിച്ചിരുന്നില്ല.
കൊറോണയെ തുടര്‍ന്നുള്ള ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹാജരാകാന്‍ സാധിക്കില്ലെന്നാണ് സിഎം രവീന്ദ്രന്‍ ഇഡിയെ അറിയിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here