Home National ജമ്മു കശ്മീരിന്റെ തെറ്റായ ഭൂപടം; ഉടൻ നീക്കിയില്ലെങ്കിൽ വിക്കിപീഡിയ നിരോധിക്കുമെന്ന് കേന്ദ്രസർക്കാർ

ജമ്മു കശ്മീരിന്റെ തെറ്റായ ഭൂപടം; ഉടൻ നീക്കിയില്ലെങ്കിൽ വിക്കിപീഡിയ നിരോധിക്കുമെന്ന് കേന്ദ്രസർക്കാർ

0

ന്യൂഡെൽഹി: ജമ്മു കശ്മീരിന്റെ തെറ്റായ ഭൂപടം പ്രദർശിപ്പിച്ചതിനെ തുടർന്ന് സൗജന്യ ഓൺലൈൻ എൻസൈക്ലോപീഡിയയായ വിക്കിപീഡിയയ്ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ത്തിലെ 69എ വകുപ്പുപ്രകാരം എത്രയും പെട്ടെന്ന് ഭൂപടം വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യാൻ ഐടി മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.

ഭൂപടം ശ്രദ്ധയിൽപെട്ട ഒരു ട്വിറ്റർ ഉപഭോക്താവ്, നടപടിയെടുക്കാൻ ആവശ്യപ്പെട്ടു കൊണ്ട് പോസ്റ്റ്‌ ഫ്ലാഗ് ചെയ്തത് ശ്രദ്ധയിൽ പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നവംബർ 27നാണ് കേന്ദ്രസർക്കാർ ഈ പേജ് നീക്കം ചെയ്യാൻ വിക്കിപീഡിയയോട് നിർദ്ദേശിച്ചത്.

രാജ്യത്തിന്റെ അഖണ്ഡതയുടേയും പരമാധികാരത്തിന്റെയും ലംഘനമാണെന്ന് കാണിച്ചു കൊണ്ടായിരുന്നു കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. അനുസരിക്കാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തു നിന്ന് തന്നെ വിക്കിപീഡിയ വെബ്സൈറ്റ് നിരോധിക്കുമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here