Home State യുഡിഎഫ് ജില്ലാപഞ്ചായത്ത് സ്ഥാനാർഥി ജോർജുകുട്ടി ഇരുമ്പുകുഴി അന്തരിച്ചു

യുഡിഎഫ് ജില്ലാപഞ്ചായത്ത് സ്ഥാനാർഥി ജോർജുകുട്ടി ഇരുമ്പുകുഴി അന്തരിച്ചു

0

കണ്ണൂർ: കേരള കോൺഗ്രസ് നേതാവും കണ്ണൂർ ജില്ലാപഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥിയുമായ ജോർജുകുട്ടി ഇരുമ്പുകുഴി (63) അന്തരിച്ചു. കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗമാണ്. കേരള കോൺഗ്രസ് മാണി വിഭാഗത്തിൽനിന്ന് ജോസഫിനൊപ്പം ചേർന്ന ഇദ്ദേഹം ഓഫീസ് ചാർജുള്ള കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു.

ബുധനാഴ്ച പ്രചാരണത്തിനുശേഷം രാത്രി വീട്ടിലെത്തി വിശ്രമിക്കവെ നെഞ്ചുവേദന അനുഭവപ്പെട്ട ജോർജുകുട്ടിയെ തുടർന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. നേരത്തെ കേരള കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ്, പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

2005-2010 കാലഘട്ടത്തിൽ കണിച്ചാർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായിരുന്നു. 2015-2020-ൽ കണിച്ചാർ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷനായിരുന്നു. കൊളക്കാട് നെടുംപുറംചാൽ സ്വദേശിയായ ജോർജുകുട്ടി രണ്ടാം തവണയായിരുന്നു ജനവിധി തേടുന്നത്. തലശ്ശേരി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗമായിരുന്നു.

ഭാര്യ: തങ്കമ്മ (മണ്ണാർകുളത്ത് കുടുംബാംഗം). മക്കൾ: രാജേഷ്, രാജി, ജിസ് തെരേസ്. മരുമക്കൾ: ടീന, ലെനിൻ, വർഗീസ് പ്രശാന്ത്. സഹോദരങ്ങൾ: കത്രീന (തൊണ്ടിയിൽ), മേരി (അട്ടപ്പാടി), പെണ്ണമ്മ (കീഴ്പ്പള്ളി), പരേതയായ അന്നമ്മ. സംസ്കാരം ഇന്ന് രാവിലെ 10-ന് നിടുംപുറംചാൽ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here