Home State നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടിയ നിലയിൽ ; അമ്മ പിടിയിൽ

നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടിയ നിലയിൽ ; അമ്മ പിടിയിൽ

0

നെടുമങ്ങാട്: നെടുമങ്ങാട് പനവൂർ മാങ്കുഴിയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. മാങ്കുഴി സ്വദേശി വിജിയുടെ വീട്ടിലാണ് കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ രക്തം കണ്ടതിനെ തുടന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

സംഭവത്തിൽ അമ്മ വിജി(29) യെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വീടിന് പുറകിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവിൽ നിന്നും അകന്ന് കഴിയുന്ന വിജി പിതാവിനും സഹോദരനും ഒപ്പമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്.

വിജി ഒമ്പത് മാസം ഗർഭിണി ആയിരുന്നു. തിങ്കളാഴ്ച മുതൽ വിജിയുടെ വയറ് താഴ്ന്ന നിലയിലായിരുന്നു. തുടർന്ന് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് വീടിന് പുറകിൽ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടതെന്ന് പ്രദേശവാസിയായ സ്ത്രീ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here