Home State ‘ബുറെവി’ : ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കും

‘ബുറെവി’ : ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കും

0

പത്തനംതിട്ട: ‘ബുറെവി’ ചുഴലിക്കാറ്റിൽ കാറ്റ് ശക്തമായി വീശിയാൽ ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. പത്തനംതിട്ട ജില്ലയിലും ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി.

നിലവിൽ രണ്ടായിരം പേർക്ക് മാത്രം ദർശനത്തിന് അനുമതിയുള്ളതിനാൽ വലിയ ആശങ്കകൾ ഇല്ല. അടിയന്തര സാഹചര്യം നേരിടാൻ അഗ്നിശമന സേനയുടെയും ദുരന്തനിവാരണ സംഘത്തിൻ്റെയും പ്രത്യക സംഘങ്ങളും ശബരിമലയിൽ ഉണ്ട്. പത്തനംതിട്ട ജില്ലയിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകളുള്ള മലയോര മേഖലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

നിലവിൽ ആരേയും മാറ്റിപ്പാർപ്പിച്ചിട്ടില്ല. ജില്ലയിലെ പ്രധാന അണക്കെട്ടുകളിൽ കാര്യമായി ജല നിരപ്പ് ഉയർന്നിട്ടില്ലാത്തത് ആശ്വാസമാണ്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമേ തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യങ്ങൾ ആലോചിക്കൂ.

ബുറേവി ചുഴലിക്കാറ്റ് ആഞ്ഞു വീശിയാൽ ശബരിമലയെ അത് എങ്ങനെ ബാധിക്കുമെന്ന ആശങ്ക ദുരന്ത നിവാരണ വകുപ്പിനുണ്ടായിരുന്നു. പമ്പ മുതൽ സന്നിധാനം വരെയുള്ള കാനനവഴിയിൽ മരങ്ങൾ ഒടിഞ്ഞ് വീഴാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ ദർശനത്തിനെത്തുന്നവരുടെ സുരക്ഷ എങ്ങനെ ഒരുക്കുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിൻറെ ആലോചന.

നിലവിൽ വളരെക്കുറച്ച് ഭക്തർ മാത്രമാണ് എത്തുന്നത് എന്നതുകൊണ്ട് തന്നെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയുമെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ വിലയിരുത്തൽ.
കക്കി ആനത്തോട്, പമ്പ അണക്കെട്ടുകളിൽ തുടർച്ചയായി മൂന്ന് ദിവസം മഴ നിർത്താതെ പെയ്തെങ്കിൽ മാത്രമേ പരാമാവധി സംഭരണ ശേഷിയിൽ ജല നിരപ്പ് എത്തു. മൂഴിയാ‌ർ അണക്കെട്ടിൻറെ വൃഷ്ടി പ്രദേശത്ത് ഇന്നലെ കനത്ത മഴ പെയ്തിരുന്നതിനാൽ ജല നിരപ്പ് ഉയർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here