Home State ബുറേവി ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞു; കേരളത്തിൽ പ്രവേശിക്കുമ്പോൾ 30-40 കിലോമീറ്റർ വേഗത

ബുറേവി ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞു; കേരളത്തിൽ പ്രവേശിക്കുമ്പോൾ 30-40 കിലോമീറ്റർ വേഗത

0

തിരുവനന്തപുരം: തെക്കേ ഇന്ത്യയിൽ ഭീതി വിതച്ച ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു ഒരു അതിതീവ്ര ന്യൂനമർദമായതായി (Deep Depression) കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മാന്നാർ കടലിടുക്കിൽ, തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വച്ച് തന്നെ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറി. ഇന്ന് അർധരാത്രിയോടെ രാമനാഥപുരത്ത് കൂടി കരയിൽ പ്രവേശിക്കും.

ചുഴലിക്കാറ്റ് കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 30-40 കിലോമീറ്റർ വേഗതയാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

അതേ സമയം ബുറേവി ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാതലത്തിൽ അഞ്ചു ജില്ലകളിൽ നാളെ (വെള്ളി) പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിൽ നാളെ പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫീസുകൾക്ക് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി.

ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here