Home National സൈക്കിളിൽ സഞ്ചരിക്കവേ സിനിമാ സ്റ്റെൽ ആക്രമണം; നടൻ ഗൗതം കാർത്തിക്ക് കൊള്ളയടിക്കപ്പെട്ടു

സൈക്കിളിൽ സഞ്ചരിക്കവേ സിനിമാ സ്റ്റെൽ ആക്രമണം; നടൻ ഗൗതം കാർത്തിക്ക് കൊള്ളയടിക്കപ്പെട്ടു

0

ചെന്നൈ: സിനിമാ സ്റ്റെലിൽ നടൻ കാർത്തിക്ക് കൊള്ളയടിക്കപ്പെട്ടു. സൈക്കിളിയിൽ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് നടൻ ഗൗതം കാർത്തിക് കൊള്ളയടിക്കപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം .

ആൽവാർ പേട്ടിലെ ടിടികെ റോഡിൽ സൈക്കിളിന്റെ ഹാൻഡിൽ ബാറിൽ ഘടിപ്പിച്ചിരുന്ന മൊബൈൽ ഫോൺ ബൈക്കിൽ വന്ന രണ്ടംഗ സംഘം തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.ഇവരെ പിടികൂടാൻ നടൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഞൊടിയിടക്കുള്ളിൽ സംഘം അപ്രത്യക്ഷമായി.

ആൽവാർ പേട്ടിലെ പോലീസ് സ്റ്റേഷനിലെത്തി നടൻ പരാതി നൽകി. സംഭവത്തെ തുടർന്ന് പോലീസ് നഗരത്തിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.

നടൻ കാർത്തികിന്റെ മകനാണ് ഗൗതം കാർത്തിക്. മണിരത്നം സംവിധാനം ചെയ്ത കടൽ എന്ന ചിത്രത്തിലൂടെയായിരുന്നു ഗൗതം അരങ്ങേറ്റം കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here