തിരുവനന്തപുരം: ബാങ്കുകൾ മിനിമം ബാലൻസ് വേണ്ടെന്നുവെയ്ക്കുമ്പോൾ മിനിമം ബാലൻസ് വേണം എന്ന നിയമവുമായി പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക്.
സേവിങ്ക് അക്കൗണ്ടിൽ ചുരുങ്ങിയത് 500 രൂപയെങ്കിലും നിലനിർത്തണമെന്ന് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഈതുക നിലനിർത്തിയില്ലെങ്കിൽ മെയിന്റനൻസ് ചാർജ് ഈടാക്കുമെന്നാണ് അറിയിപ്പ്. ഡിസംബർ 12 മുതലാണ് പുതിയ തീരുമാനത്തിന് പ്രാബല്യമുള്ളത്.
മിനിമം 500 രൂപയെങ്കിലും നിലനിർത്തിയില്ലെങ്കിൽ സാമ്പത്തിക വർഷം അവസാനം മെയിന്റനൻസ് ചാർജിനത്തിൽ 100 രൂപ ഈടാക്കും. അക്കൗണ്ടിൽ ബാലൻസ് ഒന്നുമില്ലെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യും.
ഗ്രാമീണമേഖലയിൽ ഉൾപ്പടെ നിരവധി സാധാരണക്കാരുടെ ആശ്രയമാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്. പുതിയ തീരുമാനം സാധാരണ നിക്ഷേപകർക്ക് തരിച്ചടിയാകും.