Home World ഇന്ത്യാ- നേപ്പാൾ വിമാനസർവീസുകൾ അടുത്തയാഴ്ച മുതല്‍ പുന:രാരംഭിക്കാന്‍ തീരുമാനം

ഇന്ത്യാ- നേപ്പാൾ വിമാനസർവീസുകൾ അടുത്തയാഴ്ച മുതല്‍ പുന:രാരംഭിക്കാന്‍ തീരുമാനം

0

കാഠ്മണ്ഡു: ഇന്ത്യ നേപ്പാൾ വിമാനസേവനങ്ങള്‍ അടുത്തയാഴ്ച മുതല്‍ പുന:രാരംഭിക്കാന്‍ തീരുമാനമായി. ഇരുരാജ്യങ്ങളുടേയും വ്യോമയാന വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ പ്രതിരോധ മാനദണ്ഡം അനുസരിച്ച് സുരക്ഷാ ബബിള്‍ സംവിധാനം പാലിച്ചാകും എല്ലാ സര്‍വ്വീസുകളുമെന്നും ഇരുരാജ്യങ്ങളും അറിയിച്ചു.

നേപ്പാളിന്റെ വിനോദസഞ്ചാര-സാംസ്‌കാരിക- സിവില്‍ വ്യോമയാന വകുപ്പ് ജോയിന്റെ സെക്രട്ടറി ബുദ്ധ സാഗര്‍ ലാമിഷാനേയാണ് നടപടിക്രമങ്ങള്‍ വിശദീകരിച്ചത്. അടുത്തയാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടുവിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക.

കാഠ്മണ്ഡു-ന്യൂഡെല്‍ഹി വിമാനയാത്രയാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്തംബറില്‍ സര്‍വ്വീസ് തുടങ്ങാന്‍ നേപ്പാള്‍ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യ തയ്യാറായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here