Home State ശബരിമലയില്‍ രണ്ടായിരം ഭക്തർക്ക് ദര്‍ശനത്തിന് അനുമതി; ശനി, ഞായർ 4000 പേർക്ക് അനുമതി

ശബരിമലയില്‍ രണ്ടായിരം ഭക്തർക്ക് ദര്‍ശനത്തിന് അനുമതി; ശനി, ഞായർ 4000 പേർക്ക് അനുമതി

0

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി. മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളിൽ ആയിരത്തില്‍ നിന്ന് രണ്ടായിരം പേർക്ക് ദർശനം അനുവദിക്കും. ഇതനുസരിച്ച് പരിഷ്‌കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ച് നാളെ മുതല്‍ കൂടുതല്‍ ഭക്തര്‍ക്ക് സന്നിധാനത്ത് വരാം.

ശനി, ഞായര്‍ ദിവസങ്ങളിലും കൂടുതല്‍ ഭക്തര്‍ക്ക് ശബരിമലയില്‍ എത്താം. നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്ക് വരെ ദര്‍ശനത്തിന് അനുമതിയുണ്ട്. ഇത് നാലായിരമായാണ് ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ഭക്തരുടെ എണ്ണം ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡാണ് തീരുമാനം കൈക്കൊണ്ടത്.

ദേവസ്വം ബോര്‍ഡ് പ്രതിദിനം 10000 പേരെ അനുവദിക്കണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. എന്നാല്‍ ആരോഗ്യവകുപ്പ് ഇതിനെ എതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here