ന്യൂഡെൽഹി : ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയ കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ഈ മാസം പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.
കൊറോണ ചികിത്സയും, അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ നയത്തിനെതിരേ നിയമ നടപടി സ്വീകരിക്കാനും ഐഎംഎ തീരുമാനിച്ചിട്ടുണ്ട്.