Home National പ്രണയ വിവാഹത്തിനു ശേഷം ഭർത്താവ് പീഡിപ്പിക്കുകയും മതം മാറാൻ നിർബന്ധിച്ചുമെന്നും യുവതിയുടെ പരാതി; യുവാവ് അറസ്റ്റിൽ

പ്രണയ വിവാഹത്തിനു ശേഷം ഭർത്താവ് പീഡിപ്പിക്കുകയും മതം മാറാൻ നിർബന്ധിച്ചുമെന്നും യുവതിയുടെ പരാതി; യുവാവ് അറസ്റ്റിൽ

0

ധൻപുർ: പ്രണയ വിവാഹ ശേഷം ഭർത്താവ് നിരന്തരം പീഡിപ്പിക്കുന്നുവെന്നും മതം മാറാൻ നിർബന്ധിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ മധ്യപ്രദേശിൽ യുവാവ് അറസ്റ്റിൽ. ഇർഷാദ് ഖാൻ എന്ന യുവാവാണ് അറസ്റ്റിലായത്. ഹിന്ദു കുടുംബത്തിലെ അംഗമായ യുവതി 2018 ൽ ഏറെക്കാലത്തെ പ്രണയത്തിനു ശേഷം ഇർഷാദ് ഖാൻ എന്ന യുവാവിനെ മതാചാര പ്രകാരം വിവാഹം കഴിക്കുകയായിരുന്നു.

ഇർഷാദ് ഖാൻ തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായും മതപരിവർത്തനത്തിന് നിർബന്ധിക്കുന്നതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. ലൗ ജിഹാദ് തടയുന്നതിനായുള്ള ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കെ 1968 ലെ മധ്യപ്രദേശ് മത സ്വാതന്ത്ര്യ നിയമപ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്നു ധൻപുർ എസ്പി ഭരത് ദുബെ പത്രസമ്മേളനത്തിൽ അറിയിച്ചു.

എന്നാൽ തനിക്കു നേരേ ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും ഭാര്യയെ മാതാപിതാക്കൾ നിർബന്ധപൂർവം തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഇർഷാദ് ഖാൻ പരാതി നൽകിയിട്ടുണ്ടെന്നും ധൻപുർ എസ്പി ഭരത് ദുബെ പറഞ്ഞു.

രണ്ടു വർഷം മുൻപ് എന്റെ മാതാപിതാക്കളെ വിട്ട് ഇർഷാദിനെ വിവാഹം കഴിച്ചതിൽ ഞാൻ ഖേദിക്കുന്നു. പലവിധ പീഡനത്തിനും ഞാൻ ഇരയായി. അറബിയും ഉറുദുവും പഠിക്കാൻ എന്നെ അയാൾ നിർബന്ധിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഞാൻ എന്റെ വീട്ടിൽ തിരിച്ചെത്തിയത്. ഇനി മടങ്ങി പോകില്ലെന്നും യുവതി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here