Home State കെയുആർടിസി എസിലോഫ്ളോർ ബസുകളിൽ യാത്രക്കാർക്ക് 25 ശതമാനം നിരക്കിളവ്

കെയുആർടിസി എസിലോഫ്ളോർ ബസുകളിൽ യാത്രക്കാർക്ക് 25 ശതമാനം നിരക്കിളവ്

0

തിരുവനന്തപുരം : കെയുആർടിസിയുടെ കീഴിലുള്ള എസിലോഫ്ളോർ ബസുകളിൽ ഇന്നു മുതൽ യാത്രക്കാർക്ക് 25 ശതമാനം നിരക്കിളവ് ലഭിക്കും. കൊറോണ ബാധയെത്തുടർന്ന് പൊതുഗതാഗതസംവിധാനത്തിൽനിന്ന് അകന്നുനിൽക്കുന്ന യാത്രക്കാരെ ആകർഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്കിളവ് നൽകുന്നത്.

ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് യാത്രാനിരക്കിൽ 25 ശതമാനം ഇളവ്. തിങ്കളാഴ്ച അവധിദിനമാണെങ്കിൽ ചൊവ്വാഴ്ച ഇളവ് ലഭിക്കില്ല. സൂപ്പർ ക്ലാസ് ബസുകളിൽ ഇപ്പോൾ അനുവദിച്ചിരിക്കുന്ന ഇളവാണ് കൊറോണ മുതൽ ലോ ഫ്ളോർ ബസുകളിൽക്കൂടി നിലവിൽവന്നത്.

തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം, തിരുവനന്തപുരം-കോട്ടയം-എറണാകുളം റൂട്ടിൽ കൂടുതൽ ലോ ഫ്ളോർ ബസുകൾ ഓടിക്കാനുള്ള നീക്കവും കോർപ്പറേഷൻ നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here