Home Politics ബിജെപി വിട്ടവര്‍ ഒരിക്കലും സമാധാനത്തോടെ ജീവിക്കില്ല ; ഭീഷണിയുമായി സുശീല്‍ കുമാര്‍ മോദി

ബിജെപി വിട്ടവര്‍ ഒരിക്കലും സമാധാനത്തോടെ ജീവിക്കില്ല ; ഭീഷണിയുമായി സുശീല്‍ കുമാര്‍ മോദി

0

പാറ്റ്‌ന: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഭീഷണിയുമായി ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. ബിജെപി വിട്ടവര്‍ ഒരിക്കലും സമാധാനത്തോടെ ജീവിക്കില്ലെന്നാണ് സുശീല്‍ കുമാര്‍ പറഞ്ഞത്. പൊതുചടങ്ങിനിടെയാണ് വിവാദ പ്രസ്താവന.

ബിജെപി വണ്‍വേ ട്രാഫിക് പോലെയാണ്. നിങ്ങള്‍ക്ക് ഇവിടേക്ക് വരാം. പക്ഷെ, ഒരിക്കലും പാര്‍ട്ടി വിടാനാകില്ലെന്നും അദ്ദേഹം പറയുന്നു. ബിജെപി വിടുന്നവര്‍ക്ക് ഒരിക്കലും സമാധാനത്തോടെ ജീവിക്കാനും കഴിയില്ലെന്നും സുശീല്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ബിഹാര്‍ സര്‍ക്കാരിന്റെ ഭാഗമല്ലെങ്കിലും തന്റെ ആത്മാവ് നിലവിലെ സര്‍ക്കാരിനൊപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ ദുര്‍ബലമാകാന്‍ ഒരിക്കലും അനുവദിക്കരുത്. ബിഹാറില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിവാദ പ്രസ്താവന.

കേന്ദ്രമന്ത്രിയായിരുന്ന രാം വിലാസ് പാസ്വാന്റെ മരണത്തെ തുടര്‍ന്നാണ് ബിഹാറില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. അതേസമയം, എംപിയായശേഷം സുശീല്‍ കുമാര്‍ മോദിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള ആലോചനയുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here