Home National പ്ലാസ്റ്റിക് മുക്ത ഇന്ത്യ: റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി ചായ മണ്‍പാത്രത്തില്‍

പ്ലാസ്റ്റിക് മുക്ത ഇന്ത്യ: റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി ചായ മണ്‍പാത്രത്തില്‍

0

ന്യൂഡെല്‍ഹി: പ്ലാസ്റ്റിക് മുക്ത ഇന്ത്യയാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. പ്ലാസ്റ്റിക് മുക്ത ഇന്ത്യ എന്ന മുദ്രാവാക്യത്തിന് റെയില്‍വേ ആദ്യ പിന്തുണ നല്‍കി. രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി മുതല്‍ പ്ലാസ്റ്റിക് ഗ്ലാസുകളില്‍ ചായ ലഭിക്കില്ല.

പ്ലാസ്റ്റിക് ഗ്ലാസിന് പകരം ഇനി മണ്‍ ഗ്ലാസുകളിലായിരിക്കും ചായ നല്‍കുകയെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 400 റെയില്‍വേ സ്‌റ്റേഷനുകളിലാണ് ഇത്തരത്തില്‍ മണ്‍പാത്രത്തില്‍ ചായ നല്‍കുന്നത്.

തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈ തീരുമാനം മണ്‍പാത്ര നിര്‍മാണ മേഖലയ്ക്ക് കരുത്ത് പകരുമെന്നും തൊഴില്‍ – കച്ചവട സാധ്യതകള്‍ ഉയരുമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here