Home National മുസ്ലീമിന് സീറ്റ് നല്‍കില്ല; ഏത് ഹിന്ദുവിനും ബിജെപി പാര്‍ട്ടി ടിക്കറ്റ് നല്‍കുമെന്ന് കര്‍ണാടക മന്ത്രി

മുസ്ലീമിന് സീറ്റ് നല്‍കില്ല; ഏത് ഹിന്ദുവിനും ബിജെപി പാര്‍ട്ടി ടിക്കറ്റ് നല്‍കുമെന്ന് കര്‍ണാടക മന്ത്രി

0

ബെംഗളൂരു: വിവാദ പ്രസ്താവനയുമായി കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായി കെഎസ് ഈശ്വരപ്പ. ലിംഗായത്തുകള്‍,കുറുബാസ്, വോക്കലിഗാസ് എന്നിങ്ങനെയുള്ള ഏതൊരു ഹിന്ദു സമുദായത്തിനും ബിജെപി പാര്‍ട്ടി ടിക്കറ്റ് നല്‍കുമെന്ന് ഈശ്വരപ്പ പറയുന്നു. എന്നാല്‍ ഇത് മുസ്ലിമിന് നല്‍കില്ല. ഈശ്വരപ്പയുടെ വാക്കുകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ഗ്രാമവാസികള്‍.

വരാനിരിക്കുന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു വിവാദ പ്രസംഗം. കര്‍ണാടകയിലെ ബെലഗവി ഹിന്ദു ആധിപത്യമുള്ള പ്രദേശമാണ്. ഞങ്ങള്‍ ഹിന്ദുത്വ വക്താക്കള്‍ക്ക് ടിക്കറ്റ് നല്‍കും, എന്നാല്‍ സംഗോളി റായന്ന, കിത്തൂര്‍ ചെന്നമ്മ, ശങ്കരാചാര്യരുടെ അനുയായികള്‍ എന്നിവര്‍ക്ക് ടിക്കറ്റ് നല്‍കുമോ എന്നറിയില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, വീരശൈവ-ലിംഗായത്ത് സമുദായത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യാനുള്ള നിര്‍ദ്ദേശം കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അവസാനിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here