വാഷിംഗ്ടൺ : അമേരിക്കയിലെ ഡെമോക്രാറ്റ് നേതാവും പ്രസിഡൻറ് സ്ഥാനാർഥിയുമായ ജോ ബൈഡന് വീണ് പരിക്കേറ്റു. വളര്‍ത്തുനായക്കൊപ്പം കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. തുടര്‍ന്ന് ബൈഡനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലിന് പൊട്ടല്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. കാലിന് ഉളുക്ക് സംഭവിച്ചിട്ടുണ്ടെന്ന് അമേരിക്കൻ മാധ്യമങ്ങളിലെ റിപ്പോർട്ട്.
ശനിയാഴ്ചയാണ് സംഭവം നടന്നത്. അപകടത്തിന് ശേഷം വിശദമായി എക്സ് റേ, സിടി സ്കാൻ എന്നിവ നടത്തിയെന്നും ഒരു തരത്തിലുള്ള ഗുരുതര പരിക്ക് ഇല്ലെന്നും ബൈഡന്റെ ഓഫീസ് ഇറക്കിയ പത്രകുറിപ്പ് പറയുന്നു. അവശ്യമെങ്കിൽ ബൈഡന് കൂടുതൽ പരിശോധനങ്ങൾ നടത്തുമെന്നും പത്രകുറിപ്പ് പറയുന്നു.