Home National ട്രാഫിക് പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ച് കാറിന്റെ ബോണറ്റില്‍ കയറ്റി; ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍

ട്രാഫിക് പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ച് കാറിന്റെ ബോണറ്റില്‍ കയറ്റി; ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍

0

നാഗ്പൂര്‍: നഗരത്തിലെ തിരക്കേറിയ റോഡില്‍ കണ്ട കാഴ്ച ഭീകരം. ട്രാഫിക് പോലീസുകാരനെ കാറിന്റെ ബോണറ്റില്‍ കയറ്റി കൊണ്ടുപോകുന്നു. കാര്‍ അര കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു. നാഗ്പൂര്‍ നഗരത്തിലെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. വൈകുന്നേരമാണ് സംഭവം നടന്നത്. ഡ്രൈവറോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു.

സക്കാര്‍ദാര സ്‌ക്വയറിലാണ് സംഭവം നടന്നത്. കാറിന്റെ ഡ്രൈവര്‍ ആകാശ് ചവാനെ പോലീസ് അറസ്റ്റ് ചെയ്തു. ട്രാഫിക് കോണ്‍സ്റ്റബിള്‍ അമോല്‍ ചിദാംവര്‍ സ്‌ക്വയറില്‍ ഡ്യൂട്ടിയിലായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെ വിന്‍ഡ്ഷീല്‍ഡ് ഗ്ലാസുള്ള ഒരു കാര്‍ വരുന്നത് കണ്ടു. കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. നിര്‍ത്തുന്നതിനുപകരം രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ട്രാഫിക് പോലീസിനെയും വലിച്ചു കൊണ്ട് കാര്‍ മുന്നോട്ട് നീങ്ങിയത്.

റോഡിന് നടുവില്‍ നിന്നുകൊണ്ടാണ് കാര്‍ തടയാന്‍ ശ്രമിച്ചത്. കാര്‍ പാഞ്ഞടുത്തപ്പോള്‍ പോലീസുകാരന്‍ കാര്‍ ബോണറ്റില്‍ ചാടി പിടിക്കുകയായിരുന്നു. വേഗതയില്‍ പോകുന്നതിനിടെ കാര്‍ മറ്റൊരു സ്‌കൂട്ടറിനെയും ഇടിക്കുന്നത് സിസിടിവിയില്‍ കാണാം.

അര കിലോമീറ്റര്‍ സഞ്ചരിച്ച കാര്‍ ഒരു കോളേജിനുമുന്നിലാണ് നിര്‍ത്തിയത്. ഇന്ത്യന്‍ പീനല്‍ കോഡ് 353,307 വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here