അ​​റ​​ബി​​ക്ക​​ട​​ലി​​ൽ ത​​ക​​ർ​​ന്നു​​വീ​​ണ മി​​ഗ്-29​​കെ വി​​മാ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി

ന്യൂഡെൽഹി: പരിശീ​​ല​​ന​​പ്പ​​റ​​ക്ക​​ലി​​നി​​ടെ അ​​റ​​ബി​​ക്ക​​ട​​ലി​​ൽ ത​​ക​​ർ​​ന്നു​​വീ​​ണ നാ​​വി​​ക​​സേ​​നാ വി​​മാ​​നം മി​​ഗ്-29​​കെയുടെ ഭാ​​ഗ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തിയതായി ഇന്ത്യൻ നാവികസേന. ട​​ർ​​ബോ ചാ​​ർ​​ജ​​ർ, ഇ​​ന്ധ​​ന ടാ​​ങ്ക​​ർ, മ​​റ്റു ചി​​ല ഭാ​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​യാ​​ണു ക​​ണ്ടെ​​ത്തി​​യ​​ത്. മാ​​ന​​വാ​​ഹി​​നി​​യാ​​യ ഐ​​എ​​ൻ​​എ​​സ് വി​​ക്ര​​മാ​​ദി​​ത്യ​​യി​​ൽ​​നി​​ന്നു പ​​റ​​ന്ന വി​​മാ​​നം വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​ണു തകർന്നു വീണത്.

കാ​​ണാ​​താ​​യ പൈ​​ല​​റ്റ് ക​​മാ​​ൻ​​ഡ​​ർ നി​​ഷാ​​ന്ത് സിം​​ഗി​​നു​​ വേണ്ടി തെ​​ര​​ച്ചി​​ൽ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. 9 യുദ്ധ​​ക്ക​​പ്പ​​ലു​​ക​​ളും 14 വി​​മാ​​ന​​ങ്ങ​​ളും ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് തെ​​ര​​ച്ചി​​ൽ.

ഇന്ത്യൻ നാവികസേനയുടെ ഫാസ്റ്റ് ഇന്റർസെപ്റ്റർ ക്രാഫ്റ്റും തീരത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ, മറൈൻ, കോസ്റ്റൽ പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും സേന അറിയിച്ചു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.