Home State ശ്രീപത്മനാഭസ്വാമിക്ഷേത്ര പ്രവേശനത്തിന് ഭക്തർക്ക് ഇളവ്

ശ്രീപത്മനാഭസ്വാമിക്ഷേത്ര പ്രവേശനത്തിന് ഭക്തർക്ക് ഇളവ്

0

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ ഭക്തർക്ക് പ്രവേശനത്തിന് ഇളവ്. കൊറോണ കാരണം ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ നാളെ മുതല്‍ ഇളവ് നല്‍കാനാണ് തീരുമാനം. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് നാലുനടകളിലൂടെയും പ്രവേശനം അനുവദിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കും ദര്‍ശനാനുമതി നല്‍കി.

വിവാഹം, ചോറൂണ്, തുലഭാരം എന്നിവയ്ക്കും സൗകര്യം ഏര്‍പ്പെടുത്തി. പുലര്‍ച്ച 3.45 മുതല്‍ 4.30 വരെയും 5.15 മുതല്‍ 6.15 വരെയും പത്തുമുതല്‍ 12.00 വരെയും വൈകീട്ട് അഞ്ച് മുതല്‍ ആറ് വരെയുമാണ് ദര്‍ശനസമയം.

LEAVE A REPLY

Please enter your comment!
Please enter your name here