ഡെൽഹി കടന്നുപോയത് കഴിഞ്ഞ 71 വർഷത്തിനിടയിലെ ഏറ്റവും തണുത്ത നവംബറിലൂടെ

ന്യൂഡെൽഹി: കഴിഞ്ഞ 71 വർഷത്തിനിടയിലെ ഏറ്റവും തണുത്ത നവംബറാണ് ഡെൽഹിയിൽ കടന്നുപോയതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. 10.2 ഡിഗ്രി സെൽഷ്യസായിരുന്നു ഏറ്റവും കുറഞ്ഞ താപനില. 1949ലാണ് മുൻപ് താപനില ഇത്രയും കുറഞ്ഞത്.

സമതലങ്ങളിൽ, കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസോ അതിൽ കുറവോ ആയിരിക്കുമ്പോൾ ഐ‌എം‌ഡി ഒരു തണുത്ത തരംഗം പ്രഖ്യാപിക്കുകയും തുടർച്ചയായി രണ്ട് ദിവസത്തേക്ക് സാധാരണയേക്കാൾ 4.5 നോട്ട് കുറയുകയും ചെയ്യുന്നു. തിങ്കളാഴ്ച 6.9 ഡിഗ്രി സെൽഷ്യസായിരുന്നു ഡെൽഹിയിലെ താപനില.

എട്ടു ദിവസമാണ് പത്തു ഡിഗ്രിക്കു താഴെ താപനില ഡെൽഹിയിൽ രേഖപ്പെടുത്തിയത്. നവംബർ 23ന് 6.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. 2003ന് ശേഷം നവംബറിലെ ഒരു ദിവസം രേഖപ്പെടുത്തുന്ന കുറഞ്ഞ താപനിലയായിരുന്നു ഇത്.

നവംബർ 16ന് ഒഴികെയുള്ള ഈ മാസത്തെ ഏറ്റവും കുറഞ്ഞ താപനില സാധാരണ താപനിലയേക്കാൾ 2-3 ഡിഗ്രി സെൽഷ്യസ് താഴെയായി തുടരുകയാണെന്ന് ഐ‌എം‌ഡി അധികൃതർ പറയുന്നു. കഴിഞ്ഞ 58 വർഷത്തിനുശേഷം ഏറ്റവും അധിക തണുപ്പു രേഖപ്പെടുത്തിയ ഒക്ടോബർ ഈത്തവണത്തേതാണന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

1938 നവംബറിൽ താപനില 9.6 ഡിഗ്രി സെൽഷ്യസും 1931ൽ ഒൻപതു ഡിഗ്രി സെൽഷ്യസും 1930ൽ 8.9 ഡിഗ്രി സെൽഷ്യസുമായിരുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സാധാരണ നിലയിൽ

നവംബറിലെ താപനില 12.9 ഡിഗ്രി സെൽഷ്യസാണ്.കഴിഞ്ഞ വർഷം നവംബറിൽ 15 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. 2018ൽ 13.4 ഡിഗ്രിയും 2017, 2016 വർഷങ്ങളിൽ 12.8 ഡിഗ്രി സെൽഷ്യസുമായിരുന്നു. ഈ നവംബറിൽ നാലു തവണ ശീതതരംഗത്തിനും ഡെൽഹി സാക്ഷ്യം വഹിച്ചു. 3, 20, 23, 24 തീയതികളിലായിരുന്നു ഇത്.