Home State തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർ കൊറോണ ലക്ഷണങ്ങളുണ്ടോയെന്ന് എല്ലാ ദിവസവും പരിശോധിക്കണം: മാർഗനിർദേശം പുറത്തിറക്കി

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർ കൊറോണ ലക്ഷണങ്ങളുണ്ടോയെന്ന് എല്ലാ ദിവസവും പരിശോധിക്കണം: മാർഗനിർദേശം പുറത്തിറക്കി

0

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർ കൊറോണ ലക്ഷണങ്ങളുണ്ടോയെന്ന് എല്ലാ ദിവസവും പരിശോധിക്കണമെന്ന് നിർദേശം. ഡ്യൂട്ടിയിലുള്ളവരുടെ കൊറോണ പരിശോധനക്കായി ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാർഗനിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ലക്ഷണങ്ങളുള്ളവർ ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ ആർടിപിസിആർ പരിശോധന നടത്തണം. പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലും ആന്റിജൻ പരിശോധനക്ക് സൗകര്യമൊരുക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

ക്വാറന്റീനിലുള്ളവർ ഡ്യൂട്ടിയിൽ പ്രവേശിക്കുന്നതിന് മുൻപ് കൊറോണ പരിശോധന നടത്തണമെന്നും ആരോഗ്യ വകുപ്പ് പറയുന്നു. കലക്ടറേറ്റുകളിലും ജില്ലാ ഓഫീസുകളിലും
പരിശോധിക്കാൻ സൗകര്യമൊരുക്കണമെന്നും നിർദ്ദേശമുണ്ട്. ലക്ഷണങ്ങളുള്ളവരെ ആന്റിജൻ പരിശോധനക്ക് വിധേയമാക്കണമെന്നും മാർ​ഗനിർദ്ദേശത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here