Home National കൊറോണ വൈറസ് ഉത്ഭവം ഇന്ത്യയില്‍ നിന്ന്: വിചിത്ര ആരോപണവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍

കൊറോണ വൈറസ് ഉത്ഭവം ഇന്ത്യയില്‍ നിന്ന്: വിചിത്ര ആരോപണവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍

0

ബെയ്ജിംഗ്: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പേരില്‍ അമേരിക്ക ഉള്‍പ്പെടുന്ന ലോകരാഷ്ട്രങ്ങള്‍ ചൈനക്കെതിരെ ആരോപണമുന്നയിക്കുമ്പോള്‍ എതിര്‍വാദവുമായി ചൈന രംഗത്ത്. കൊറോണ വൈറസിന്‍റെ ഉത്ഭവം ഇന്ത്യയില്‍ നിന്നാണെന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ വാദം.

2019 ലെ വേനല്‍ക്കാലത്ത് ഇന്ത്യയിലാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്നാണ് ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ വാദിക്കുന്നത്. മലിന ജലത്തില്‍ നിന്നും മൃഗങ്ങളിലേക്കും അവിടുന്ന് മനുഷ്യരിലേക്കുമെത്തി എന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ വാദം.

കൊറോണ വൈറസ് ഇന്ത്യയില്‍ ശ്രദ്ധയില്‍പ്പെടാതെയാണ് വൈറസ് വാഹകന്‍ ചൈനയിലേക്ക് യാത്ര ചെയ്തതെന്നും വുഹാനിലേക്ക് എത്തുകയായിരുന്നുവെന്നും ശാസ്ത്രജ്ഞര്‍ കുറ്റപ്പെടുത്തുന്നു. നേരത്തെ

യൂറോപ്പിനെയായിരുന്നു ചൈന കുറ്റപ്പെടുത്തിയിരുന്നത്. 2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് ലോകം മുഴുവന്‍ വ്യാപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here