ന്യൂഡെൽഹി: ബൂർജ് ഖലീഫയെപ്പോലെ വലിപ്പമുള്ള ഒരു ഉൽക്ക ഭൂമിക്കടുത്തേക്ക് നീങ്ങുന്നതായി ശാസ്ത്രലോകത്തിൻ്റെ കണ്ടെത്തൽ. ഉൽക്കാശില മിസൈലിനേക്കാൾ വേഗത്തിലാണ് നീങ്ങുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ അത് ഭൂമിയിൽ പതിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ മണിക്കൂറിൽ 90000 കിലോമീറ്റർ ആണ് ഇതിൻ്റെ വേഗത. വളരെക്കാലമായി നാസ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഈ ഉൽക്കാശിലയ്ക്ക് 153201 2000 WO107 എന്നാണ് പേരിട്ടിരിക്കുന്നത്. നാസയുടെ കണക്കനുസരിച്ച് ഈ ഉൽക്കാശിലയുടെ വലുപ്പം 820 മീറ്ററിനടുത്ത് വരും. ബുർജ് ഖലീഫയുടെ ഉയരം 829 മീറ്ററാണ്.
ഉൽക്കാശില ഇതിനേക്കാൾ പലമടങ്ങ് വേഗത്തിൽ ഭൂമിയിലേക്ക് നീങ്ങുന്നതായാണ് നാസ നൽകുന്ന സൂചന. നാസ ഇതിനെ എർത്ത് ഒബ്ജക്റ്റ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, അതായത് ഇത് ഭൂമിയോട് അടുക്കും, പക്ഷേ അത് ഭൂമിയോട് തട്ടാൻ സാധ്യതയില്ല. കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ടെങ്കിലും അത് ഭൂമിയിൽ പതിക്കാൻ സാധ്യതയില്ല എന്ന് നാസ വ്യക്തമാക്കുന്നു.