കൊറോണ വാ​ക്സി​ൻ ഉ​പ​യോ​ഗ​ത്തി​ന് ഉ​ട​ൻ അപേക്ഷ സ​മ​ർ​പ്പിക്കുമെന്ന് സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്

ന്യൂ​ഡെൽ​ഹി: കൊറോണ വാ​ക്സി​ൻ്റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യി ര​ണ്ടാ​ഴ്ച​യ്ക്ക​യ്ക്കു​ള്ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മെ​ന്ന് സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മേ​ധാ​വി അ​ദ​ർ പൂ​നാ​വാ​ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യി​ലെ വാ​ക്സി​ൻ നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ​നി​യാ​ഴ്ച സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

വാ​ക്സി​ൻ നി​ർ​മാ​ണ​വും മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം. നി​ല​വി​ൽ എ​ത്ര ഡോ​സ് വാ​ക്സി​നു​ക​ൾ വാ​ങ്ങും എ​ന്ന​തു സം​ബ​ന്ധി​ച്ചു കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യി ധാ​ര​ണ​ക​ൾ ഒ​ന്നു​മി​ല്ല. എ​ന്നാ​ൽ, അ​ടു​ത്ത വ​ർ​ഷം ജൂ​ലൈ​യോ​ടെ 300-400 ദ​ശ​ല​ക്ഷം ഡോ​സു​ക​ൾ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും പൂ​നാ​വാ​ല പ​റ​ഞ്ഞു.

ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യും അ​സ്ട്ര​സെ​നെ​ക്ക​യും ചേ​ർ​ന്നു വി​ക​സി​പ്പി​ക്കു​ന്ന കൊറോണ വാ​ക്സി​ൻ്റെ ഇ​ന്ത്യ​യി​ലെ നി​ർ​മാ​താ​ക്ക​ളാ​ണ് സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്. രാജ്യത്തെ കൊറോണ വാക്‌സിൻ ഉൽപാദനം പ്രധാനമന്ത്രി മോദി നേരിട്ട് വിലയിരുത്തിയിരുന്നു.

വാക്‌സിൻ വികസിപ്പിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ മരുന്ന് കമ്പനികൾ അദ്ദേഹം സന്ദർശിച്ചു. അതേസമയം ഇവന്റ് മാനേജ്‌മെന്റ് ആസൂത്രണം ചെയ്ത നാടകമാണ് മോദിയുടെ മരുന്ന് കമ്പനി സന്ദർശനമെന്ന് കോൺഗ്രസ് വിമർശിച്ചു.