Home National ബൈക്ക് യാത്രക്കാര്‍ക്ക് ഇനിമുതല്‍ ബിഐഎസ് നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം

ബൈക്ക് യാത്രക്കാര്‍ക്ക് ഇനിമുതല്‍ ബിഐഎസ് നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം

0

ന്യൂഡെല്‍ഹി: ഇരുചക്രവാഹനങ്ങളിലെ പിന്‍ സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവിനുപിന്നാലെ കേന്ദ്രത്തിന്റെ പുതിയ നടപടി. ഇരുചക്രവാഹനങ്ങള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ്‌സ് (ബിഐഎസ്) നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. നിബന്ധനകള്‍ പ്രകാരമുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.

അടുത്ത വർഷം – 2021 ജൂണ്‍ ഒന്നിന് ഉത്തരവ് പ്രാബല്യത്തില്‍ വരും. നിലവാരമുള്ള ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ മാത്രം ബിഐഎസ് മുദ്രയോടെ നിര്‍മിച്ചു വില്‍പന നടത്തുന്നത് ഉറപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. നിലവാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ വിപണിയില്‍ നിന്ന് ഒഴിവാക്കാനും നടപടി സ്വീകരിക്കും. ഇതോടെ ഹെല്‍മറ്റ് കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാണുണ്ടാവുക.

ബിഐഎസ് നിബന്ധനകള്‍ പാലിച്ചുള്ള ഹെല്‍മറ്റുകള്‍ മാത്രമാവും രാജ്യത്ത് വില്‍ക്കാനാവുക. നിലവാരമുള്ള ഹെല്‍മറ്റുകള്‍ കൊണ്ടുവരുന്നതിലൂടെ ഇരുചക്ര വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കാനും സാധിക്കും.

ഭാരം കുറഞ്ഞ ഹെല്‍മറ്റുകളാണ് രാജ്യത്ത് കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച് റോഡ് സുരക്ഷ കമ്മിറ്റി നിര്‍ദേശിച്ചതായും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here