Home National അന്നം തരുന്നവരെ കേള്‍ക്കാന്‍ സമയമില്ലേ? ; കര്‍ഷകരെ പിന്തുണച്ച് സര്‍ക്കാരിനെ വിമര്‍ശിച്ച് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്

അന്നം തരുന്നവരെ കേള്‍ക്കാന്‍ സമയമില്ലേ? ; കര്‍ഷകരെ പിന്തുണച്ച് സര്‍ക്കാരിനെ വിമര്‍ശിച്ച് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്

0

ന്യൂഡെല്‍ഹി: കര്‍ഷകരെ പിന്തുണച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. അന്നം തരുന്നവരെ കേള്‍ക്കാന്‍ സമയമില്ലേ എന്ന് കേന്ദ്രസര്‍ക്കാരിനോട് ചോദിക്കുകയാണ് ഹര്‍ഭജന്‍ സിങ്. കര്‍ഷകരുടെ ഡെല്‍ഹി ചലോ മാര്‍ച്ചിന് അദ്ദേഹം പിന്തുണ നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിമയങ്ങളെ വിമര്‍ശിച്ച ഹര്‍ഭജന്‍ കൃഷിക്കാരാണ് നമ്മുടെ ദാതാവെന്നും പറയുകയുണ്ടായി.

അന്നം തരുന്നവര്‍ക്ക് നമ്മള്‍ സമയം നല്‍കണം. അത് ന്യായമല്ലേ? പോലീസ് നടപടികളില്ലാതെ അവരെ കേള്‍ക്കാനാകില്ലേയെന്നും ഹര്‍ഭജന്‍ ചോദിക്കുന്നു. കര്‍ഷകരെ ദയവായി കേള്‍ക്കൂ എന്നും ഹര്‍ഭജന്‍ അഭ്യര്‍ത്ഥിച്ചു.

നേരത്തെ കാര്‍ഷിക ബില്ലിനെതിരേ പഞ്ചാബില്‍ പൊട്ടിപ്പുറപ്പെട്ട കര്‍ഷക സമരങ്ങള്‍ക്കും ഹര്‍ഭജന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൊറോണ അവസാനിച്ചതിന് ശേഷം പഞ്ചാബില്‍ പോയി കൃഷിയില്‍ സജീവമാകുമെന്നും ഹര്‍ഭജന്‍ വ്യക്തമാക്കിയിരുന്നു. കര്‍ഷകരുടെ വിഷമം തനിക്കറിയാമെന്നും സന്തോഷമുള്ള രാജ്യം വേണമെങ്കില്‍ സന്തോഷവാന്മാരായ കര്‍ഷകര്‍ വേണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here