ചെന്നൈ: പ്രശസ്തന ചലച്ചിത്ര നിർമാതാവും സംവിധായകനുമായ ഡോ ജയകുമാർ(72) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. നടൻ ബാലയും തമിഴിലെ പ്രശസ്ത സംവിധായകൻ ശിവയും മക്കളാണ്.
നൂറിലധികം പ്രോജക്ടുകളുടെ ഭാഗമായിട്ടുള്ള അദ്ദേഹം ഡോക്യുമെന്ററി സംവിധായകനും ഫോട്ടോഗ്രാഫറും കൂടിയാണ്. അരുണചലം സ്റ്റുഡിയോ ഉടമ ആയിരുന്ന എ കെ വേലന്റെ മകൾ ചെന്താമരയാണ് ഭാര്യ. മൂന്നു മക്കളാണുള്ളത്. മൂത്ത മകൻ ശിവ. രണ്ടാമത്തെ മകനാണ് ബാല, ഒരു മകൾ, ശാസ്ത്രജ്ഞയായി ജോലി ചെയ്യുന്നു.
ചെന്നൈ വിരുഗമ്പാക്കത്ത് ദീർഘകാലമായി താമസിച്ചിരുന്ന ജയകുമാർ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് ചെന്നൈയിൽ നടക്കും.