കെഎസ്എഫ്ഇ‍ ചിട്ടികളിൽ വ്യാ​പ​ക​ ക​ള്ള​പ്പ​ണം നിക്ഷേപം; ‘കൊള്ളച്ചിട്ടി’ തെളിവുകളുമായി വിജിലൻസിന്റെ ഓപറേഷന്‍ ബ​ച​ത്​’

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ കെഎസ്എഫ്ഇ‍ ചിട്ടികളിൽ വ്യാ​പ​ക​മാ​യി ക​ള്ള​പ്പ​ണം നി​ക്ഷേ​പി​ക്കു​ന്നെ​ന്ന സം​ശ​യ​ത്തി​ല്‍ വി​ജി​ല​ന്‍​സ്. കെഎസ്എഫ്ഇ‍​യു​ടെ 40ഓളം ശാഖക​ളി​ല്‍ വി​ജി​ല​ന്‍​സ്​ ന​ട​ത്തി​യ ‘ഒപറേഷന്‍ ബ​ച​ത്​’ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ്​ തെ​ളി​വു​ക​ള്‍ ല​ഭി​ച്ച​ത്.

ചി​ട്ടി​ക​ളി​ല്‍ വ്യാ​പ​ക​മാ​യി ത​ട്ടി​പ്പ്​ ന​ട​ക്കു​ന്നെ​ന്ന പരാതി ലഭിച്ചതിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ വി​ജി​ല​ന്‍​സ്​ ഡ​യ​റ​ക്​​ട​ര്‍ സു​ദേ​ സുദേഷ്കുമാറിന്റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം വി​ജി​ല​ന്‍​സ്​ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ചി​ട്ടി​ക​ളു​ടെ ന​ട​ത്തി​പ്പി​ല്‍ നി​യ​മം വ്യാ​പ​ക​മാ​യി ലം​ഘി​ക്ക​പ്പെ​ടു​ന്നെ​ന്ന്​ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി വി​ജി​ല​ന്‍​സ്​ വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

പ്ര​തി​മാ​സം ര​ണ്ട്​ ല​ക്ഷം രൂ​പ വീ​തം ചി​ട്ടി​യി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​വ​രു​ണ്ടെ​ന്ന്​ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്ന്​ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഒ​രു ബ്രാ​ഞ്ചി​ല്‍ ഒ​രാ​ള്‍ പ്ര​തി​മാ​സം വി​വി​ധ ചി​ട്ടി​ക​ളി​ലാ​യി ഒമ്പത് ല​ക്ഷ​വും മ​റ്റൊ​രാ​ള്‍ നാ​ല​ര ല​ക്ഷ​വും നി​ക്ഷേ​പി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ വി​ജി​ല​ന്‍​സ്​ ക​െ​ണ്ട​ടു​ത്തി​ട്ടു​ണ്ട്. നി​കു​തി അ​ട​ക്കു​ന്ന​തി​ല്‍​നി​ന്ന്​ ര​ക്ഷ​പ്പെ​ടു​ന്ന​തി​നു​ള്‍​പ്പെ​ടെ ഈ ​ചി​ട്ടി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നെ​ന്ന സം​ശ​യ​വും വി​ജി​ല​ന്‍​സ്​ പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. മി​ക്ക ബ്രാ​ഞ്ചു​ക​ളി​ലും ചി​ട്ടി​ക​ളു​ടെ പേ​രി​ല്‍ ത​ട്ടി​പ്പു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ല്‍.

പൊ​ള്ള​ച്ചി​ട്ടി​ക​ളു​ടെ പേ​രി​ല്‍ കെഎസ്എഫ്ഇ‍​യു​ടെ ത​ന​ത്​ ഫ​ണ്ട്​ ത​ന്നെ ന​ഷ്​​ട​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന്​ 40 പേ​രു​ള്‍​പ്പെ​ട്ട ചി​ട്ടി​യി​ല്‍ 25 പേ​രെ മാ​ത്രം ഉ​ള്‍​െ​പ്പ​ടു​ത്തി ന​റു​ക്കെ​ടു​പ്പ്​ ആ​രം​ഭി​ക്കു​ക​യും ബാ​ക്കി 15 പേ​രു​ക​ള്‍ വ്യാ​ജ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യും അ​വ​രു​ടെ പ​ണം ത​ന​ത്​ ഫ​ണ്ടി​ല്‍​നി​ന്ന്​ ഇ​തി​ല്‍ നി​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്നു​മാ​ണ്​ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ വി​ജി​ല​ന്‍​സ്​ വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

പ​ല​യി​ട​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​േ​ശാ​ധ​ന​ക​ളി​ല്‍ 20ല​ധി​കം ചി​ട്ടി​ക​ളി​ല്‍ ചേ​ര്‍​ന്നി​ട്ടു​ള്ള​വ​ര്‍ നി​ര​വ​ധി​യാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​ര്‍ ത​ങ്ങ​ള്‍ ജോ​ലി ചെ​യ്യു​ന്ന ബ്രാ​ഞ്ചു​ക​ളി​ലെ ചി​ട്ടി​ക​ളി​ല്‍ ചേ​ര​രു​തെ​ന്നാ​ണ്​ വ്യ​വ​സ്​​ഥ​യെ​ങ്കി​ലും അ​തൊ​ക്കെ ലം​ഘി​ച്ച്‌​​ പ​ല ജീ​വ​ന​ക്കാ​രും സ്വ​ന്തം ബ്രാ​ഞ്ചു​ക​ളി​ല്‍ നി​ര​വ​ധി ചി​ട്ടി​ക​ളി​ല്‍ ഒ​രേ​സ​മ​യം ചേ​ര്‍​ന്നി​ട്ടു​ണ്ടെ​ന്നും പ​രി​ശോ​ധ​ന​യി​ല്‍ ക​െ​ണ്ട​ത്തി​യി​ട്ടു​ണ്ട്.

റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ളി​ല്‍ ഗു​രു​ത​ര വീ​ഴ്​​ച​യാ​ണു​ള്ള​തെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കോ​ട്ട​യം ജി​ല്ല​യി​ലെ ഒ​രു ബ്രാ​ഞ്ചി​ല്‍ മാ​ത്രം 1.86 കോ​ടി രൂ​പ​യു​ടെ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ളി​ല്‍ ഒ​രു തു​ട​ര്‍​ന​ട​പ​ടി​ക​ളും കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്‌​ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന്​ വി​ജി​ല​ന്‍​സ്​ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.