ബാങ്കോക്ക്: അപൂര്‍വ്വയിനം തമിംഗലത്തിന്റെ അസ്ഥികൂടം കണ്ടെത്തി തായ്‌ലാന്റ് ഗവേഷകര്‍. ബാങ്കോക്കിന്റെ പടിഞ്ഞാറ് തീരത്തുനിന്ന് 12 കിലോമീറ്റര്‍ അകലെയാണ് ഈ അസ്ഥികൂടം കണ്ടെത്തിയത്. 12 മീറ്റര്‍ അഥവാ 39 അടി നീളമുണ്ട് ഈ അസ്ഥികൂടത്തിന്. ബ്രൈഡ് തിമിംഗലമെന്ന് കരുതപ്പെടുന്ന തിമിംഗലമാണിതെന്ന് ഗവേഷകര്‍ പറയുന്നു.
സമുദ്രനിരപ്പിനെയും ജൈവവൈവിധ്യങ്ങളെക്കുറിച്ചുമുള്ള ഗവേഷണത്തിലാണ് അപൂര്‍വ്വ കണ്ടെത്തല്‍. ഭാഗികമായി ഫോസിലൈസ് ചെയ്ത അസ്ഥികാളിതെന്ന് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ സസ്തന ഗവേഷകന്‍ മാര്‍ക്കസ് ചുവ ബിബിസിയോട് പറഞ്ഞു.

ഏഷ്യയില്‍ തിമിംഗലത്തിന്റെ ഫോസിലുകള്‍ വളരെ കുറവാണ്. എല്ലുകള്‍ അധികം കേടുകൂടാതെയിരിക്കുന്നുവെന്നതാണ് മറ്റൊരു അത്ഭുതം. കശേരുക്കള്‍, വാരിയെല്ലുകള്‍, ചിറകുകള്‍ എന്നിവയുള്‍പ്പെടെ 80 ശതമാനം അസ്ഥികൂടെ കണ്ടെത്തിയിട്ടുണ്ട്. ഈ അസ്ഥികൂടത്തിന്റെ തലയ്ക്ക് മാത്രം മൂന്ന് മീറ്റര്‍ നീളമുണ്ടെന്നാണ് പറയുന്നത്.
ഇന്നത്തെ തിമിംഗലത്തില്‍ നിന്നും ഇതിനുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്നുള്ള പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.