Home National പരിശീലനത്തിനിടെ മിഗ് 29-കെ യുദ്ധവിമാനം അറബിക്കടലിൽ തകർന്ന് വീണു: പൈലറ്റുമാരിൽ ഒരാളെ കാണാതായി

പരിശീലനത്തിനിടെ മിഗ് 29-കെ യുദ്ധവിമാനം അറബിക്കടലിൽ തകർന്ന് വീണു: പൈലറ്റുമാരിൽ ഒരാളെ കാണാതായി

0

ന്യൂഡെൽഹി: മിഗ് 29-കെ യുദ്ധവിമാനം പരിശീലനത്തിനിടെ അറബിക്കടലിൽ തകർന്ന് വീണു. പൈലറ്റുമാരിൽ ഒരാളെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്.

കാണാതായ പൈലറ്റിനായി സേനയുടെ വിവിധ യൂണിറ്റുകൾ തിരച്ചിൽ നടത്തുകയാണെന്ന് നാവിക സേന അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും നാവിക സേന പ്രസ്താവനയിൽ വ്യക്തമാക്കി.

അറബിക്കടലിൽ ഐഎൻഎസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന മിഗ് 29 കെ യുദ്ധവിമാനമാണ് അപകടത്തിൽപ്പെട്ടത്. കടലിലൂടെയും ആകാശത്തിലൂടെയുമാണ് തെരച്ചില്‍ നടത്തുന്നത്. അപകടത്തെ കുറിച്ച് വ്യോമ സേന അന്വേഷണവും പ്രഖ്യാപിച്ചു.

ഗോവയില്‍ പതിവ് പരിശീലനം നടത്തുന്നതിനിടെ വിമാനം അപകടത്തില്‍ പെടുകയായിരുന്നു. അപകടം സംഭവിച്ച വിവരം ഇന്നാണ് നേവി പുറത്തുവിട്ടത്. ഒരു പൈലറ്റ് പുറത്തേക്ക് ചാടി രക്ഷപെടുകയായിരുന്നു.
രണ്ട് എഞ്ചിനുകളുള്ള വിമാനം സാങ്കേതിക തകരാര്‍ കാരണമാണ് അപകടത്തില്‍ പെട്ടതെന്ന് നേവി അറിയിച്ചു.

തെക്കന്‍ ഗോവയിലെ വാസ്‌കോയിലുള്ള ഐഎന്‍എസ് ഹന്‍സ ബെയിസില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. ഈ വർഷം ഫെബ്രുവരിയിൽ ഗോവയിൽ പതിവ് പരിശീലനത്തിനിടെ മറ്റൊരു മിഗ് 29 കെ വിമാനം തകർന്ന് വീണിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here