Home World ബ്രസീലുകാർക്ക് കൂടുതൽ രോഗപ്രതിരോധ ശേഷി; കൊറോണ വാക്സിൻ എടുക്കില്ല; നായയ്ക്ക് മാത്രമേ പ്രതിരോധ കുത്തിവയ്പ്പ് വേണ്ടൂ ; വിവാദ അഭിപ്രായവുമായി പ്രസിഡന്റ് ബൊൽസൊനാരോ

ബ്രസീലുകാർക്ക് കൂടുതൽ രോഗപ്രതിരോധ ശേഷി; കൊറോണ വാക്സിൻ എടുക്കില്ല; നായയ്ക്ക് മാത്രമേ പ്രതിരോധ കുത്തിവയ്പ്പ് വേണ്ടൂ ; വിവാദ അഭിപ്രായവുമായി പ്രസിഡന്റ് ബൊൽസൊനാരോ

0

ബ്രസിലിയ: താൻ കൊറോണ വാക്സിൻ എടുക്കില്ലെന്നും അത് തന്റെ അവകാശമാണെന്നും ബ്രസീലിയൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ. ‘ഞാൻ നിങ്ങളോട് പറയുന്നു, ഞാൻ അത് എടുക്കാൻ പോകുന്നില്ല. അത് എന്റെ അവകാശമാണ്,’ ബ്രസീൽ പ്രസിഡന്റ് പറയുന്നു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ബൊൽസൊനാരോ നടത്തിയ വിവാദ പ്രസ്താവനകളുടെ നീണ്ട പട്ടികയിൽ ഏറ്റവും പുതിയതാണിത്. കൊറോണ ഒരു ചെറിയ പനിയുമായി താരതമ്യപ്പെടുത്തിയ ബൊൽസൊനാരോ ബ്രസീലുകാരുടെ രോഗപ്രതിരോധ ശേഷി വളരെ ശക്തമാണെന്നും അവരെ ഒന്നിനും പിടികൂടാനാവില്ലെന്നും വാദിച്ചിരുന്നു.

ബ്രസീലുകാരോട് വാക്സിൻ എടുക്കാൻ തന്റെ ഭരണകൂടം ആവശ്യപ്പെടാൻ സാധ്യതയില്ലെന്നും വലതുപക്ഷ നേതാവ് കൂട്ടിച്ചേർത്തു. കൊറോണ വ്യാപനം തടയാൻ മാസ്കുകൾക്കാകുമെന്നതിന് തെളിവില്ലെന്നും അദ്ദേഹം വാദിച്ചിരുന്നു.

കൊറോണ വൈറസ് വാക്സിൻ വ്യാപകമായി ലഭ്യമാകുമ്പോൾ ബ്രസീലുകാർക്ക് വാക്സിനേഷൻ ആവശ്യമില്ലെന്ന് ബൊൽസൊനാരോ നേരത്തെയും പറഞ്ഞിരുന്നു. തന്റെ നായയ്ക്ക് മാത്രമേ പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമുള്ളൂവെന്ന് ഒക്ടോബറിൽ അദ്ദേഹം ട്വിറ്ററിൽ പരിഹസിച്ചിരുന്നു.

ലോകത്ത് കൊറോണ മരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് ബ്രസീൽ. ജൂലായിൽ ബൊൽസൊനാരോയ്ക്കും കൊറോണ ബാധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here