Home National വർധിത വീര്യത്തോടെ ഡെൽഹി ചലോ മാർച്ചിൽ രണ്ടാം ദിവസവും ലക്ഷങ്ങൾ; ഡെൽഹിയും ഹരിയാനയും അതിർത്തി അടച്ചു; രാത്രി കർഷകർക്ക് നേരെ ജലപീരങ്കി പ്രയോഗം

വർധിത വീര്യത്തോടെ ഡെൽഹി ചലോ മാർച്ചിൽ രണ്ടാം ദിവസവും ലക്ഷങ്ങൾ; ഡെൽഹിയും ഹരിയാനയും അതിർത്തി അടച്ചു; രാത്രി കർഷകർക്ക് നേരെ ജലപീരങ്കി പ്രയോഗം

0

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സംഘടനകളുടെ ഡെൽഹി ചലോ മാർച്ചിൻ്റെ ഭാഗമായി 50000 ലേറെ കർഷകർ വർധിത വീര്യത്തോടെ ഡെൽഹിയിൽ അതിർത്തിയിൽ കാത്ത് കിടക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും ഇവരെ തടഞ്ഞ് അതിർത്തികൾ അടച്ച് ഡെൽഹിയും ഹരിയാനയും. കർഷകർ പഞ്ചാബിലും രാജസ്ഥാനിൽ നിന്നും വാഹനങ്ങളിൽ ഡെൽഹിയിലേക്ക് ഒഴുകു കയാണ്.

ഹരിയാനയിലെ കർണാൽ അംബാല, ഹിസാർ, സോണിപ്പത്ത് എന്നിവിടങ്ങളിൽ കൊടും തണുപ്പിനെ വകവയ്‌ക്കാതെയാണ് കർഷകർ ഇന്നലെ റോഡുകളിൽ അന്തിയുറങ്ങിയത്. ഇവരെ പിരിച്ചുവിടാൻ രാത്രി വൈകി സോണിപ്പത്തിൽ കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡെൽഹി ചലോ മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷകർ.

ഡെൽഹിയിലെ അതിർത്തികളിൽ കർഷകരെ നേരിടാൻ ബി എസ് എഫ് ഉൾപ്പടെ കേന്ദ്രസേനയെയാണ് കേന്ദ്രസർക്കാർ വിന്യസിച്ചിട്ടുളളത്. ഡെൽഹി മെട്രോ സർവീസുകൾ ഇന്നും നഗരാതിർത്തിയിൽ സർവീസ് അവസാനിപ്പിക്കും.

യു പി, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കർഷകസംഘടനകളാണ് മാർച്ചിന് നേതൃത്വം നൽകുന്നത്. കൊടും തണുപ്പായതിനാൽ ഭക്ഷണപദാർത്ഥങ്ങളും തീകായാനുളള വസ്‌തുക്കളുമായാണ് കർഷകർ എത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here