Home State നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കടത്തിണ്ണയിലേക്ക് പാഞ്ഞു കയറി പത്രവിതരണക്കാരൻ മരിച്ചു

നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കടത്തിണ്ണയിലേക്ക് പാഞ്ഞു കയറി പത്രവിതരണക്കാരൻ മരിച്ചു

0

കൊല്ലം : നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി വഴിയരികിലെ കടത്തിണ്ണയിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. പത്രവിതരണക്കാരനായ തൊടിയൂര്‍ സ്വദേശി യൂസഫാണ് (60) മരിച്ചത്. ലോറി വരുന്നത് കണ്ട് കൂടെയുണ്ടായിരുന്ന മറ്റ് പത്ര വിതരണക്കാര്‍ ഓടി രക്ഷപ്പെട്ടെങ്കിലും യൂസഫിന് ഓടാന്‍ സാധിച്ചില്ല.

രണ്ടു മണിക്കൂറോളം ലോറിക്കടിയിൽ കുടുങ്ങിക്കിടന്ന ഇയാളെ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. പരിക്കേറ്റ ലോറി ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

എറണാകുളം ഭാഗത്തു നിന്ന് വരികയായിരുന്ന ലോറി റോഡിലെ മീഡിയനും തകർത്താണ് എതിർവശത്തെ കടത്തിണ്ണയിലേക്ക് പാഞ്ഞു കയറിയത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here