തൃ​ണ​മൂ​ൽ കോ​ൺ​ഗ്രസ് നേ​താ​വ് ബം​ഗാ​ൾ ഗ​താ​ഗ​ത മ​ന്ത്രി​ സു​വേ​ന്ദു അ​ധി​കാ​രി രാ​ജി​വ​ച്ചു; ബി​ജെ​പി​യി​ൽ ചേരാൻ സാധ്യത

കോ​ല്‍​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും പ​ശ്ചി​മ​ബം​ഗാ​ൾ ഗ​താ​ഗ​ത മ​ന്ത്രി​യു​മാ​യ സു​വേ​ന്ദു അ​ധി​കാ​രി മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചു. അ​ധി​കാ​രി രാ​ജി​ക്ക​ത്ത് മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​ക്കും പ​ക​ർ​പ്പ് ഗ​വ​ർ​ണ​ർ ജ​ഗ്ദീ​പ് ധ​ൻ​ക​റി​നും ന​ൽ​കി. സം​സ്ഥാ​ന ഗ​താ​ഗ​ത-​ജ​ല​വി​ഭ​വ മ​ന്ത്രി​യാ​യി​രു​ന്ന സു​വേ​ന്ദു അ​ധി​കാ​രി മാ​സ​ങ്ങ​ളാ​യി തൃ​ണ​മൂ​ല്‍ നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ക​യായിരുന്നു.

തൃ​ണ​മൂ​ലി​ൽ നി​ന്ന് രാ​ജി​വ​ച്ച് സു​വേ​ന്ദു ബി​ജെ​പി​യി​ൽ ചേ​രുമെന്നാണ് സൂചന. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടാ​ണ് സു​വേ​ന്ദു​വി​ന്‍റെ നീ​ക്ക​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ പി​താ​വ് ശി​ശി​ര്‍ അ​ധി​കാ​രി തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി​യാ​ണ്. അ​ധി​കാ​രി​ക്കൊ​പ്പം പി​താ​വും ബി​ജെ​പി​യി​ലേ​ക്ക് കൂ​ടു​മാ​റു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ന​ന്ദി​ഗ്രാ​മി​ൽ​നി​ന്ന് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ സു​വേ​ന്ദു ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി പാ​ർ​ട്ടി​യു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. സു​വേ​ന്ദു സ്വ​ന്തം നി​ല​ക്ക് റാ​ലി​ക​ള്‍ ന​ട​ത്തു​ക​യും അ​നു​യാ​യി​ക​ളെ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പാ​ർ​ട്ടി​യു​ടെ കൊ​ടി​യോ ബാ​ന​റു​ക​ളോ ഉ​പ​യോ​ഗി​ക്കാ​തെ​യാ​യി​രു​ന്നു റാ​ലി ന​ട​ത്തി​യ​ത്.