കന്യാകുമാരി: തമിഴ്‌നാട്ടിൽ അതിർത്തി ലംഘിച്ച് കടല്‍ മാര്‍ഗം വഴി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ബോട്ട് പിടിച്ചെടുത്തു. മയക്കുമരുന്നുകളും ആയുധങ്ങളുമായിട്ടാണ് ബോട്ട് എത്തിയത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ആണ് ബോട്ട് പിടിച്ചെടുത്തത്.
രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് ഐസിജിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. ശ്രീലങ്കന്‍ ബോട്ടിലൂടെയാണ് ചരക്ക് കൈമാറ്റം ചെയ്യുന്നതെന്നും വിവരം ലഭിച്ചിരുന്നു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കള്ളക്കടത്തുകാരെ പിടികൂടുന്നതിനായി അഞ്ച് കപ്പലുകളായിട്ടാണ് വിന്യസിച്ചത്. ഒടുവില്‍ കപ്പലിനെ വലയില്‍ വീഴ്ത്തുകയായിരുന്നു.
ബോട്ടില്‍ നിന്നും കള്ളപ്പണം പിടിച്ചെടുത്തിട്ടുണ്ട്. നവംബര്‍ 24ന് തൂത്തുക്കുടിക്ക് തെക്ക് നിന്നാണ് ശ്രീലങ്കന്‍ ബോട്ട് സംശയാസ്പദമായ രീതിയില്‍ കണ്ടത്തിയത്.
പിടിച്ചെടുത്ത ബോട്ടില്‍ നടത്തിയ തിരച്ചിലില്‍ 99 പാക്കറ്റ് ഹെറോയിന്‍, 20 ബോക്‌സ് സിന്തറ്റിക് മരുന്നുകള്‍, അഞ്ച് 9 എംഎം പിസ്റ്റളുകള്‍, ഒരു തുരയ സാറ്റലൈറ്റ് ഫോണ്‍ സെറ്റ് എന്നിവയും കണ്ടെത്തി.