ബ​ലാ​ത്സം​ഗ കേ​സു​ക​ളി​ൽ കു​റ്റ​വാ​ളി​കളുടെ വ​ന്ധ്യം​ക​ര​ണത്തിന് നിയമവുമായി പാ​കി​സ്ഥാ​ൻ

ഇ​സ്ലാ​മാ​ബാ​ദ്: ബ​ലാ​ത്സം​ഗ കേ​സു​ക​ളി​ലെ കു​റ്റ​വാ​ളി​ക​ളെ വ​ന്ധ്യം​ക​ര​ണം ചെ​യ്യാ​നു​ള്ള നി​യ​മ നി​ർ​മാ​ണ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി പാ​കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. ലൈം​ഗി​ക അ​തി​ക്ര​മ കേ​സു​ക​ളു​ടെ വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്കാ​നും മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. വി​വി​ധ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്തു.

എ​ന്നാ​ൽ ഇ​തേ​പ്പ​റ്റി സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഔദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നും ത​ന്നെ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ബ​ലാ​ത്സം​ഗ കേ​സു​ക​ളി​ലെ വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്കു​ക, സാ​ക്ഷി​ക​ളു​ടെ സം​ര​ക്ഷ​ണം എ​ന്നി​വ ഉ​ൾ​പ്പെ​ട്ട ക​ര​ട് രേ​ഖ​യും യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.

പൗ​ര​ൻ​മാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ ജീ​വി​താ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഇ​മ്രാ​ൻ ഖാ​ൻ സൂ​ചി​പ്പി​ച്ചു. ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് ഭ​യ​മി​ല്ലാ​തെ ഉ​പ​ദ്ര​വി​ച്ച​വ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.