Home State നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് പരിഗണിക്കും

0

കൊച്ചി : നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതി മാറ്റണമെന്ന നടിയുടെയും സർക്കാരിന്റെയും ആവശ്യം ഹൈക്കോടതി തളളിയിരുന്നു. ഇതിന് ശേഷം ആദ്യമായാണ് വിചാരണ കോടതി കേസ് പരിഗണിക്കുന്നത്.

കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനോട് ഹാജരാകാൻ ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌പെഷൽ പ്രോസിക്യൂട്ടർ നേരത്തെ രാജിവച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികളുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയിൽ മറുപടി നൽകും.

വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്ന വിവരവും സർക്കാർ കോടതിയെ അറിയിക്കും.

അതേസമയം നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രദീപ് കുമാറിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി ഈ മാസം 30 ന് പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here