ചണ്ഡിഗഢ്: രണ്ടാമതും കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച് പഞ്ചാബ് സര്‍ക്കാര്‍. ഡിസംബര്‍ ഒന്നുമുതല്‍ പഞ്ചാബില്‍ കര്‍ശന നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നത് അടുത്ത 15 ദിവസത്തേക്ക് രാത്രി കര്‍ഫ്യൂ ആണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. ഡിസംബര്‍ ഒന്നുമുതല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 1000 രൂപവീതം പിഴ ഇടാക്കും. ചൊവ്വാഴ്ച പഞ്ചാബില്‍ 22 കൊറോണ മരണങ്ങളാണ് രേഖപ്പെടുത്തിയത്.
ഇതോടെ മരണസംഖ്യ 4653 ആയി. 614 കൊറോണ കേസുകളും റിപ്പോര്‍ട്ട് ചെയ്തതോടെ 1,47,665 രോഗികളാണ് സംസ്ഥാനത്തുള്ളത്. സംഗ്രൂര്‍, പട്യാല എന്നിവിടങ്ങളില്‍ നിന്ന് നാല് വീതവും ജലന്ധര്‍, ലുധിയാന എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വീതവും ബതിന്ദ, ഗുരുദാസ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതവും ഫത്തേഗ്ര സാഹിബ്, മോഗ,പത്താന്‍കോട്ട് എന്നിവിടങ്ങളില്‍ നിന്ന് ഓരോ രോഗികളുമാണ് മരണമടഞ്ഞത്