Home National തമിഴ്നാട് വെള്ളപൊക്ക ഭീതിയിൽ ; കനത്തമഴയിൽ ജലനിരപ്പ് ഉയർന്നു ; ചെമ്പറമ്പാക്കം തടാകത്തിന്റെ കവാടങ്ങള്‍ തുറന്നു

തമിഴ്നാട് വെള്ളപൊക്ക ഭീതിയിൽ ; കനത്തമഴയിൽ ജലനിരപ്പ് ഉയർന്നു ; ചെമ്പറമ്പാക്കം തടാകത്തിന്റെ കവാടങ്ങള്‍ തുറന്നു

0

ചെന്നൈ: ശക്തമായ മഴ അനുഭവപ്പെടുന്ന ചെന്നൈയില്‍ പല ഭാഗത്തും വെള്ളം പൊങ്ങിതുടങ്ങി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചെമ്പറമ്പാക്കം തടാകത്തിലെ കവാടങ്ങള്‍ തുറന്നു. 2015നുശേഷം ഇതാദ്യമായാണ് ചെമ്പറമ്പാക്കം തടാകത്തിന്റെ കവാടങ്ങള്‍ തുറന്ന് ജലം ഒഴുക്കിവിടുന്നത്. ചെമ്പറമ്പാക്കത്തിന്റെ 19 കവാടങ്ങളില്‍ എഴെണ്ണമാണ് ഇപ്പോള്‍ തുറന്നുവിട്ടിരിക്കുന്നത്.

1000 ക്യുസെക്‌സ് ജലമാണു പുറത്തേക്കു വിടുക. ഇന്നലെ ആരംഭിച്ച കനത്ത മഴ ഇന്നും തുടര്‍ന്നാല്‍ വെള്ളപ്പൊക്കത്തിനു കാരണമാകുമോ എന്ന ആശങ്കയുണ്ട്. പുതുച്ചേരിയില്‍ നാളെ രാവിലെ 6 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. നിവാര്‍ നാശം വിതയ്ക്കുമെന്ന് ആശങ്കയുള്ള കടലൂര്‍, തഞ്ചാവൂര്‍, ചെങ്കല്‍പേട്ട്, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂര്‍, വിഴുപുറം, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നു ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് കഴിഞ്ഞ ആറുമണിക്കൂറിനിടെ ആറ് കിലോമീറ്റര്‍ വേഗതയിലാണ് നീങ്ങുന്നത്. ഇതുവരെ മൂന്ന് സംസ്ഥാനങ്ങളിലായി 30 എന്‍ഡിആര്‍എഫ് ടീമുകളാണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം, 20 ടീമുകള്‍ കൂടി ഉടന്‍ എത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. 15 ജില്ലകളില്‍ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here