Home Covid-19 കോട്ടയത്ത് 450 പേർക്ക് കൊറോണ ; നിലവിൽ 3769 പേർ ചികിത്സയിൽ

കോട്ടയത്ത് 450 പേർക്ക് കൊറോണ ; നിലവിൽ 3769 പേർ ചികിത്സയിൽ

0

കോട്ടയം: ജില്ലയിൽ 450 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 446 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 4949 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 201 പുരുഷൻമാരും 187 സ്ത്രീകളും 62 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 60 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

436 പേർ രോഗമുക്തരായി. നിലവിൽ 3769 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 33453 പേർ കൊറോണ ബാധിതരായി. 29630 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 17039 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-51, മരങ്ങാട്ടുപിള്ളി,മാടപ്പിള്ളി-24, ചങ്ങനാശേരി-19, അകലക്കുന്നം-18, കാഞ്ഞിരപ്പള്ളി-17

പാലാ, കുറിച്ചി,ചെമ്പ് – 13,
കറുകച്ചാൽ,എലിക്കുളം-12,ഉദയനാപുരം, പൂഞ്ഞാർ തെക്കേക്കര, വാകത്താനം-10

തലയോലപ്പറമ്പ്, പാറത്തോട്-9, അയർക്കുന്നം, മുണ്ടക്കയം-8, ഈരാറ്റുപേട്ട, കടുത്തുരുത്തി, പള്ളിക്കത്തോട്, പാമ്പാടി-7

കടപ്ലാമറ്റം, വെച്ചൂർ, പായിപ്പാട്, ഏറ്റുമാനൂർ, കങ്ങഴ, മീനടം-6, ചിറക്കടവ്, മുളക്കുളം, തൃക്കൊടിത്താനം, വെളിയന്നൂർ, കൂരോപ്പട, പൂഞ്ഞാർ, കിടങ്ങൂർ, എരുമേലി-5

വെള്ളൂർ, വാഴൂർ, കരൂർ, കാണക്കാരി, മണർകാട്, മീനച്ചിൽ-4, വൈക്കം, മറവന്തുരുത്ത്, നീണ്ടൂർ, പുതുപ്പള്ളി, തലയാഴം-3

വാഴപ്പള്ളി, കുറവിലങ്ങാട്, തലപ്പലം, മാഞ്ഞൂർ, ടി.വി പുരം, ആർപ്പൂക്കര, കോരുത്തോട്, ഭരണങ്ങാനം, മുത്തോലി, അതിരമ്പുഴ, തിരുവാർപ്പ്-2,
നെടുംകുന്നം, ഞീഴൂർ, വിജയപുരം, തീക്കോയി, കുമരകം-1

LEAVE A REPLY

Please enter your comment!
Please enter your name here