Home World ന്യൂസീലൻഡ് പാർലമെന്റിൽ സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ച് ഡോ. ഗൗരവ് ശർമ

ന്യൂസീലൻഡ് പാർലമെന്റിൽ സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ച് ഡോ. ഗൗരവ് ശർമ

0

വെല്ലിങ്ടൺ: ന്യൂസീലൻഡ് പാർലമെന്റിൽ സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ച് ഇന്ത്യൻ വംശജനായ ഡോ. ഗൗരവ് ശർമ.

ഹിമാചൽ പ്രദേശിലെ ഹമിർപുരിൽ വേരുകളുള്ള ഗൗരവ് ശർമ ഹാമിൽട്ടൺ വെസ്റ്റിൽ നിന്ന് ലേബർ പാർട്ടി സ്ഥാനാർഥിയായാണ് വിജയിച്ചത്. ബുധനാഴ്ചയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

‘ന്യൂസീലൻഡ് പാർലമെന്റിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട, ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഗൗരവ് ശർമ ആദ്യം ന്യൂസീലൻഡിലെ പ്രാദേശിക ഭാഷയായ മാവോരിയിലും പിന്നീട് ക്ലാസിക്കൽ ഭാഷയായ സംസ്കൃതത്തിലും സത്യപ്രതിജ്ഞ ചൊല്ലി. ഇത് ഇന്ത്യയിലേയും ന്യൂസീലൻഡിലേയും സംസ്കാരങ്ങളോടുള്ള അതീവബഹുമാനത്തെ സൂചിപ്പിക്കുന്നു’ ന്യൂസീലൻഡിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മുക്തേഷ് പർദേശി ട്വീറ്റ് ചെയ്തു.

1996 മുതൽ ന്യൂസീലൻഡിൽ താമസമാക്കിയതാണ് ഗൗരവിന്റെ കുടുംബം. ഹാമിൽട്ടൺ വെസ്റ്റിൽ നാഷണൽ പാർട്ടി സ്ഥാനാർഥി ടിം മകിൻഡോയെ 4368 വോട്ടുകൾക്കാണ് ഗൗരവ് പരാജയപ്പെടുത്തിയത്.

എന്തുകൊണ്ട് ഇന്ത്യയിലെ ഔദ്യോഗിക ഭാഷയായ ഹിന്ദിയിൽ പ്രതിജ്ഞ ചൊല്ലിയില്ല എന്ന ചോദ്യത്തിനും ഗൗരവ് ഉത്തരം നൽകി. ‘അതിനെക്കുറിച്ച് ചിന്തിച്ചിരുന്നു, ഒപ്പം എന്റെ പ്രാഥമിക ഭാഷയായ പഹാരിയെക്കുറിച്ചും പഞ്ചാബിയെക്കുറിച്ചും ആലോചിച്ചു.

എല്ലാവരേയും സന്തോഷിപ്പിക്കുക എന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് എല്ലാവരും ആദരിക്കുന്ന സംസ്കൃതം തിരഞ്ഞെടുത്തത്’- ഗൗരവ് ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here