Home State വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങുന്നതിനിടെ വധുവിനെ സിനിമാ സ്റ്റൈലിൽ കാമുകൻ തട്ടിക്കൊണ്ടുപോയി

വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങുന്നതിനിടെ വധുവിനെ സിനിമാ സ്റ്റൈലിൽ കാമുകൻ തട്ടിക്കൊണ്ടുപോയി

0

തൃശൂർ: വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് കാറിൽ മടങ്ങുന്നതിനിടെ വധുവിനെ സിനിമാ സ്റ്റൈലിൽ കാമുകൻ തട്ടിക്കൊണ്ടുപോയി. തൃശൂർ ദേശമം​ഗലം പഞ്ചായത്തിലാണ് സംഭവം.

വീട്ടുകാരുടെ ഇഷ്ടപ്രകാരമാണ് യുവതിയുടെ വിവാഹം നടന്നത്‌. വിവാഹം കഴിഞ്ഞ ശേഷം വരന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കാമുകനും സുഹൃത്തുക്കളും കാർ തടയുകയായിരുന്നു. തുടർന്ന് താലി ഭർത്താവിന് ഊരി നൽകി യുവതി കാമുകനൊപ്പം പോവുകയായിരുന്നു.

യുവാവിന്റെ പരാതിയെ തുടർന്ന് ചെറുതുരുത്തി പൊലീസ് യുവതിയെയും കാമുകനെയും സ്‌റ്റേഷനിൽ വിളിച്ചുവരുത്തി. ബന്ധുക്കളുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് ആഭരണങ്ങൾ ഊരി വാങ്ങിയ ശേഷം യുവതിയെ കാമുക​ന്‍റെ വീട്ടുകാരുടെ കൂടെ പറഞ്ഞയച്ചു.

ഭർത്താവി​ന്‍റെ വീട്ടുകാർക്ക് കല്യാണ ​ചെലവിന് നഷ്​ടപരിഹാരമായി രണ്ടര ലക്ഷം രൂപ വധുവിന്‍റെ പിതാവ് നൽകിയ ശേഷമാണ് പൊലീസ് കേസ് പിൻവലിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here