Home State എം.ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു: കസ്റ്റഡിയിൽ വിട്ടേക്കും

എം.ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു: കസ്റ്റഡിയിൽ വിട്ടേക്കും

0

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സൂപ്രണ്ടിന്റെ നേതൃത്വത്തിലുളള സംഘം എറണാകുളം ജില്ലാ ജയിലിൽ എത്തിയാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകും.

കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ശിവശങ്കറിനെ കസ്ററഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നേരത്തേ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.

ജുഡീഷ്യൽ കസ്റ്റഡിയിൽ ഉളള ഒരു പ്രതിയെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകി അനുമതി വാങ്ങേണ്ടതുണ്ട്. അതനുസരിച്ചായിരിക്കും തുടർനടപടി.

LEAVE A REPLY

Please enter your comment!
Please enter your name here