Home National പേരറിവാളനെ ഇനിയെങ്കിലും വിട്ടയക്കണമെന്ന് കമൽഹാസൻ

പേരറിവാളനെ ഇനിയെങ്കിലും വിട്ടയക്കണമെന്ന് കമൽഹാസൻ

0

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളനെ വിട്ടയക്കണമെന്നാവശ്യവുമായി നടന്‍ കമല്‍ ഹാസൻ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 30 വർഷങ്ങളായി ജയിലിൽ കഴിയുന്ന അദ്ദേഹത്തിന് വൈകിക്കിട്ടുന്ന നീതിയെങ്കിലും ലഭിക്കണം.

‘ശരിയായ രീതിയില്‍ വിചാരണ പോലും നടന്നിട്ടില്ലെന്ന് സംശയങ്ങള്‍ നിലനില്‍ക്കേ, മുപ്പത് വര്‍ഷം പൂർത്തിയായിട്ടും പേരറിവാളന്‍റെ ജയില്‍ വാസം തുടരുകയാണ്. കോടതികള്‍ വെറുതെ വിട്ടെങ്കിലും ഗവര്‍ണറുടെ ഒരു ഒപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. വൈകി കിട്ടുന്ന നീതിയെങ്കിലും നല്‍കൂ, പേരറിവാളനെ വിട്ടയക്കൂ,’ കമൽഹാസന് ട്വിറ്ററിൽ കുറിച്ചു.

പേരറിവാളന്‍റെ വിചാരണ നടക്കുന്നത് ശരിയായ രീതിയിലാണോ എന്ന കാര്യത്തില്‍ കമല്‍ ഹാസന്‍ സംശയം പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here